ആലുവ: റൂറൽ ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ പൊലീസിന്റെ ഡ്രോൺ നിരീക്ഷണം ആരംഭിച്ചു. നിയമം ലംഘിച്ച് ജനം പുറത്തിറങ്ങുന്നുണ്ടോയെന്ന് പരിശോധിക്കാനാണിത്. 88 സോണുകളാണ് റൂറൽ ജില്ലയിലുള്ളത്.200 ഓളം പൊലീസുകാരും, പൊലിസ് വോളന്റിയേഴ്‌സും 24 മണിക്കൂറും ഡ്യൂട്ടിയിലുണ്ട്. സോണുകളിലേക്കുള്ള വഴികൾ അടച്ചു കെട്ടിയിരിക്കുകയാണ്. പ്രത്യേക പൊലീസ് പട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. ഡ്രോൺ നിരീക്ഷണം തുടരുമെന്നും നിയമം ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.