കൊച്ചി: സ്വർണക്കടത്ത് കേസ്, സ്‌പ്രിൻക്ളർ കരാർ, ബെവ് ക്യൂ ആപ്പ് തുടങ്ങിയ വിവാദ വിഷയങ്ങളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ചേർത്തല സ്വദേശി മൈക്കിൾ വർഗീസ് നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിൽ എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് സർക്കാർ വ്യക്തമാക്കി. കേന്ദ്ര സർക്കാരും ഇക്കാര്യം അറിയിച്ചു. വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഒാഫീസിനും മുൻ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിനുമുള്ള ബന്ധം സി.ബി.ഐ, എൻ.ഐ.എ തുടങ്ങിയ ഏജൻസികൾ അന്വേഷിക്കണമെന്നാണ് ആവശ്യം.