sndp
കുന്നത്തുനാട് എസ്.എൻ.ഡി.പി. യൂണിയൻ സ്ഥാപക നേതാവ് ഇ.വി. കൃഷ്ണന്റെ അനുസ്മരണ ദിനം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ ഉദ്ഘാടനം ചെയുന്നു. കൺവീനർ സജി നാരായണൻ, കമ്മറ്റി അംഗം എം.എ. രാജു എന്നിവർ സമീപം

പെരുമ്പാവൂർ: കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ സ്ഥാപക നേതാവ് ഇ.വി. കൃഷ്ണന്റെ അനുസ്മരണ ദിനം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ.കർണ്ണൻ ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു അവരെ കൈപിടിച്ച് ഉയർത്തി സാമ്പത്തികം, തൊഴിൽ, വിദ്യാഭ്യാസം, പാർപ്പിടം തുടങ്ങിയ കാര്യങ്ങളിലൂടെ സമസ്ത മേഖലകളിലും സമുദായത്തെ പുരോഗതിയിലേക്ക് നയിച്ചു മുന്നേറുന്ന ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശനെ അവഹേളിക്കുന്ന തരത്തിലുള്ള വാർത്തകൾ പരത്തുന്നവരെ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. കുന്നത്തുനാട് യൂണിയന്റെ കീഴിലെ 74 ശാഖകളിലും ഇ.വി. കൃഷ്ണന്റെ ഛായാചിത്രം എത്തിച്ചു. യുവജന പ്രവർത്തകർ ശാഖാ സന്ദർശനം നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങിൽ കൺവീനർ സജി നാരായണൻ, കമ്മിറ്റി അംഗം എം.എ. രാജു എന്നിവർ പങ്കെടുത്തു.