അങ്കമാലി: കൊവിഡ് പ്രതിരോധത്തിന് കർക്കിടക മാസത്തിൽ ഔഷധ സേവ എന്ന സന്ദേശവുമായി കെ.പി.സി.സി വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഔഷധ കഞ്ഞി വിതരണം ചെയ്തു.
അങ്കമാലി ടി.ബി. ജംഗ്ഷനിൽ കൊവിഡ് പ്രതിരോധ മാനദണ്ഡം പാലിച്ചു കൊണ്ട് നടന്ന ഔഷധ സേവ റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജോബിൻ ജോർജ് അദ്ധ്യക്ഷനായി. നാഗാർജ്ജുന ആയൂർവേദിക്സ് മാനേജിംഗ് ഡയറക്ടറും, ചീഫ് ഫിസിഷ്യനുമായ ഡോക്ടർ. കൃഷ്ണൻ നമ്പൂതിരി മുഖ്യാതിഥി ആയി. വിചാർ വിഭാഗ് ജില്ലാ സെക്രട്ടറി ബാബു കാവാലിപ്പാടൻ, ബ്ലോക്ക് സെക്രട്ടറിമാരായ ശ്രീകുമാർ കെ, രമേഷ് ടി. വി, ഡൈമിസ് ഡേവിസ്, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് ബാസ്റ്റിൻ പാറക്കൽ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ജിന്റോ ജോൺ തുടങ്ങിയവർ പങ്കെടുത്തു.