തൃപ്പൂണിത്തുറ: എരൂർ ശ്രീകല്പദ്രുമയോഗം എസ്.ഡി.കെ.വൈ ഗുരുകുല വിദ്യാലയത്തിൽ (സി.ബി.എസ്.ഇ) ഈ വർഷം പ്ളസ് വൺ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് മാർക്കിന്റെ അടിസ്ഥാനത്തിൽ ഫീസ് സ്കോളർഷിപ്പായി നൽകും. 95 ശതമാനത്തിനു മുകളിൽ മാർക്കുനേടിയ വിദ്യാർത്ഥിക്ക് മുഴുവൻ ഫീസും സ്കോളർഷിപ്പായി നൽകും. 90 മുതൽ 95 ശതമാനം മാർക്ക് ലഭിച്ചവർക്ക് 50 ശതമാനവും 80 മുതൽ 90 വരെ ശതമാനം നേടിയവർക്ക് 30 ശതമാനവും 75 മുതൽ 80വരെ ശതമാനം നേടിയവർക്ക് 20 ശതമാനവും ഫീസിളവ് നൽകുമെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.