schhol-bilding-ing
ചിറക്കകം യു.പി സ്കൂളിൽ നിർമ്മിച്ച പുതിയ അക്കാഡമിക് ബ്ളോക്കിന്റെ ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നി‌ർവഹിക്കുന്നു

വരാപ്പുഴ: ചിറക്കകം യു.പി സ്കൂളിൽ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിർമ്മിച്ച പുതിയ അക്കാഡമിക് ബ്ളോക്കിന്റെ ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ആലങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട്, എ.ജെ. ജെയ്സൺ, വത്സല ബാലൻ, കെ.എൽ.ആൽബി, ആർ. ആഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. അറുപത് ലക്ഷം രൂപ ചെലവിൽ നാല് ക്ളാസ് മുറികളോടുകൂടിയ മന്ദിരമാണ് നിർമ്മിച്ചത്.