കൊച്ചി: എറണാകുളത്തെ ടി.ഡി. റോഡ്, മാർക്കറ്റ് ഉൾപ്പെടെയുള്ള ഭാഗത്തെ കണ്ടെയ്ൻമെന്റ് സോണിലെ കടുത്ത നിയന്ത്രങ്ങൾ പിൻവലിക്കണമെന്ന് ബി.ജെ.പി മദ്ധ്യമേഖലാ സെക്രട്ടറി സി.ജി.രാജഗോപാൽ ആവശ്യപ്പെട്ടു. മേഖലയിൽ എറണാകുളം മാർക്കറ്റ് ഉൾപ്പെടുന്നതു മാത്രമല്ല നിരവധി കുടുംബങ്ങളും സാമൂഹിക, വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെടുന്നു. നിയന്ത്രങ്ങൾ പാലിച്ചുകൊണ്ട് കൃത്യമായ മാർഗരേഖകൾ നൽകി എറണാകുളം മാർക്കറ്റ് പ്രവർത്തിപ്പിച്ചില്ലെങ്കിൽ എല്ലാ വിഭാഗവും കച്ചവടക്കാർ ബുദ്ധിമുട്ടിലാകുമെന്നും അദ്ദേഹം പറഞ്ഞു.