പറവൂർ : നഗരസഭ ഇരുപത്തിയഞ്ചാം വാർഡിൽ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഗൾഫിൽ നിന്നെത്തിയ ഇയാൾ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു. യാത്രയിൽ ഇയാളുടെ കൂടെ വിമാനത്തിൽ ഉണ്ടായിരുന്നയാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് സ്രവം പരിശോധനയ്ക്കെടുത്തത്. മറ്റു ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ക്വാറന്റീനിൽ ആയിരുന്നതിനാൽ പുറത്തുള്ളവരുമായി സമ്പർക്കം ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. നെടുമ്പാശേരിയിലെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.