കൊച്ചി: സി.ബി.എസ്.ഇ പത്ത്, 12 ക്ളാസ് പരീക്ഷാഫലങ്ങളിൽ നേവൽ ചിൽഡ്രൺ സ്കൂളിന് സമ്പൂർണ വിജയം. 12 ാം ക്ളാസിൽ 144 28 പേർ മുഴുവൻ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കി. 135 പേർ ഡിസ്റ്റിംഗ്ഷനും 7 പേർ സൈക്കോളജിയിൽ നൂറു മാർക്കും നേടി. 98.8 ശതമാനം മാർക്ക് നേടിയ അനഘ വി. നായരാണ് മുന്നിൽ.
പത്തിൽ പരീക്ഷയെഴുതിൽ184 ൽ 154 പേർ ഡിസ്റ്റിംഗ്ഷനും 21 പേർ എല്ലാ വിഷയങ്ങളിലും എ പ്ളസും നേടി. 98.4 ശതമാനം മാർക്ക് നേടിയ സംഭവ് സിംഗാണ് മുന്നിൽ.