nandana
നന്ദന കെ എ

തൃപ്പൂണിത്തുറ: ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്കും (1200/1200) നേടി പൂത്തോട്ട കെ.പി.എം.എച്ച്.എസിലെ നന്ദന കെ.എ സ്‌കൂളിന്റെ അഭിമാനതാരമായി. പ്ലസ് വൺ ഒന്നാം വർഷ പരീക്ഷയിലും മുഴുവൻ മാർക്ക് നേടിയിരുന്നു. പഠന മികവിനുപരിയായി ജില്ലാ യുവജനോത്സവത്തിൽ ഹിന്ദി പദ്യപാരായണം, പ്രസംഗം എന്നിവയിലും ജേതാവാണ്. ജില്ലാ എക്‌സിബിഷനിൽ ഐ.ടി വിഭാഗത്തിലും വിജയിച്ചു. സ്‌കൂളിലെ എൻ.എസ്.എസ് പ്രവർത്തനത്തിലും സജീവമാണ്.

കാഞ്ഞിരമറ്റം അരയൻകാവ് കുഴിയമേലിൽ അനിൽകുമാർ - മായ ദമ്പതികളുടെ മകളാണ്. ചാർട്ടേഡ് അക്കൗണ്ടന്റാകാനാണ് മോഹം.