covid
കല്ലൂർക്കാട് മേഖല മോട്ടോർ തൊഴിലാളി സഹകരണ സംഘം ഓട്ടോ തൊഴിലാളികൾക്ക് നൽകുന്ന സൗജന്യ ഡയറികളുടെ വിതരണോദ്ഘാടനം സി.ഐ.ടി.യു. എറണാകുളം ജില്ലാ പ്രസിഡന്റ് പി.ആർ.മുരളീധരൻ നിർവഹിക്കുന്നു

മൂവാറ്റുപുഴ: കൊവിഡ് വ്യാപനം പ്രതിരോധിക്കുവാൻ ഓട്ടോറിക്ഷയിൽ കയറുന്ന യാത്രക്കരുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിനായി കല്ലൂർക്കാട് മേഖല മോട്ടോർ തൊഴിലാളി സഹകരണ സംഘം കല്ലൂർക്കാട് മഞ്ഞള്ളൂർ അയവന പൈങ്ങോട്ടൂർ പഞ്ചായത്തുകളിലെ ഓട്ടോ തൊഴിലാളികൾക്ക് സൗജന്യ ഡയറി വിതരണം നടത്തി . ഡയറികളുടെ വിതരണോദ്ഘാടനം സി.ഐ.ടി.യു എറണാകുളം ജില്ലാ പ്രസിഡന്റ് പി.ആർ.മുരളീധരൻ നിർവഹിച്ചു. സംഘം പ്രസിഡന്റ് ജോസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം.ലോക്കൽ സെക്രട്ടറി ടി.പ്രസാദ് സംഘം വൈസ് പ്രസിഡന്റ് കെ.കെ ജയേഷ്, കെ.കെ.അനിൽകുമാർ, പി.എസ്.രത്‌നാകരൻ, എ.എസ്.അനൂപ് സെബാസ്റ്റ്യൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.