swapna-and-sandeep-caught

കൊച്ചി: സ്വർണക്കടത്തു കേസിൽ സ്വപ്‌നയെയും സന്ദീപ് നായരെയും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഒരുമിച്ചിരുത്തി ചോദ്യംചെയ്യൽ തുടങ്ങി. മൂന്നുദിവസമായി ഇരുവരെയും ഒറ്റയ്ക്കിരുത്തിയായിരുന്നു ചോദ്യംചെയ്യൽ. സരിത്ത് കസ്‌റ്റംസിന് നൽകിയ മൊഴി എൻ.ഐ.എ പരിശോധിക്കുന്നുണ്ട്. നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് ഇരുവരും സമ്മതിച്ചു. എന്നാൽ സ്വർണം ഭീകരപ്രവർത്തനങ്ങൾക്കാണോ പോകുന്നതെന്ന് അറിയില്ലെന്നാണ് മൊഴി. ഇക്കാര്യത്തിൽ വ്യക്തത തേടിയാണ് എൻ.ഐ.എയുടെ ചോദ്യം ചെയ്യൽ.

സന്ദീപിന്റെ ബാഗിൽ നിന്ന് ലഭിച്ച ഡയറിയിൽ യു.എ.ഇ യിലുള്ള ചിലരുടെ മൊബൈൽ നമ്പരുണ്ട്. ഇവരുമായി എൻ.ഐ.എ ബന്ധപ്പെടും. സരിത്തിനെ എൻ.ഐ.എ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും.