മൂവാറ്റുപുഴ: ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ മൂവാറ്റുപുഴ എസ്. എൻ. ഡി. പി ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയും ആനിക്കാട് ശ്രീപദം ഗൃഹത്തിലെ നാരായണ ശർമ്മയുടെയും ധന്യയുടെയും മകളായ എൻ.സരസ്വതിയെ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം.ഹാരീസ് വീട്ടിലെത്തി ആദരിച്ചു. മുൻആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.ശാന്ത, കുട്ടിയുടെ പിതാവ് നാരായണ ശർമ്മ, മാതാവ് ധന്യ എന്നിവർ സന്നിഹിതരായിരുന്നു.