ആലുവ: സ്വർണക്കടത്തു കേസിലെ പ്രതികളെ ആലുവ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനക്കെത്തിച്ചപ്പോൾ പ്ലക്കാർഡുമായി പ്രതിഷേധിച്ചതിൽ റിമാൻഡിലായിരുന്ന കെ.എസ്.യു നേതാവിന് ജാമ്യം. സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. അജ്മലിന് അങ്കമാലി കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 12നാണ് ആലുവ ഡിവൈ.എസ്.പി ജി. വേണുവിന്റെ നേതൃത്വത്തിൽ അജ്മലിനെ സംഭവ സ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്തത്. തുടർന്ന് 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.