കൊച്ചി: പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ജാസി ഗിഫ്‌റ്റിന്റെ സഹോദരി ജിസി ഗിഫ്‌റ്റ് (35) നിര്യാതയായി. കരൾ രോഗത്തിന് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വൈക്കം ടി.വി പുരം സ്വദേശി ജോജോ ജോർജിന്റെ ഭാര്യയാണ്. സംസ്കാരം ടി.വി പുരത്ത് ഇന്നുച്ചകഴിഞ്ഞ് നടത്തും. പെരുമ്പാവൂർ വല്ലം പള്ളിപ്പടിയിലെ ജാസിയുടെ വീടായ റെയിൻബോ വില്ലയിൽ ഇന്നലെ മൃതദേഹം കൊണ്ടുവന്നു. ഗിഫ്‌റ്റ് ഇസ്രയേലാണ് പിതാവ്. രാജമ്മയാണ് മാതാവ്.