പള്ളുരുത്തി: ഇന്നലെ 25 പേർക്ക് സമ്പർക്കത്തിലൂടെ രോഗം വ്യാപിച്ചതോടെ ചെല്ലാനം വീണ്ടും ഭീതിയിലായി. പ്രതിദിനം കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. നിലവിൽ 600 ലേറെ പേരാണ് വീടുകളിലും മറ്റും നിരീക്ഷണത്തിൽ കഴിയുന്നത്.വനിതാ പഞ്ചായത്തംഗത്തിന് രോഗം ബാധിച്ചത് അശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം നിരീക്ഷണത്തിൽ പോകാൻ സൗകര്യമില്ലാത്തതാണ് നാട്ടുകാരെ വലക്കുന്നത്. പ്രായം ചെന്നവർക്കും മറ്റും മരുന്ന് എത്തിക്കുന്നതിൽ പഞ്ചായത്ത് വീഴ്ച വരുത്തിയെന്ന ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്. ഇതിനെതിരെ ബി.ജെ.പി ജില്ലാ ഭാരവാഹികൾ പ്രതിധേവുമായി രംഗത്ത് എത്തി.