തൃപ്പൂണിത്തുറ: നഗരസഭ 35-ാം വാർഡിൽ കൊവിഡ് ബാധിച്ചവരുടെ ബന്ധുക്കളിൽ ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചു. വാർഡ് കൻണ്ടെയ്ൻമെൻ്റ് സോണായി തുടരും. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ നഗരസഭാ പ്രദേശത്തെ കടകൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയേ പ്രവർത്തിക്കാവൂ എന്ന് നഗരസഭ ചെയർപേഴ്സൺ അറിയിച്ചു. ഭക്ഷണം പാഴ്സൽ നൽകുന്ന കടകൾക്ക് രാത്രി ഒൻപതുവരെ പ്രവർത്തിക്കാം.
ഈ വാർഡ് വിപുലമായ പ്രദേശമാണ്. രോഗബാധിതർ താമസിച്ചിരുന്ന ഫ്ളാറ്റിൽ ജോലി ചെയ്ത വാർഡിൽ താമസിക്കുന്നവർക്കോ പുറമേ താമസിക്കുന്നവർക്കോ രോഗമോ രോഗലക്ഷണങ്ങളോ ഉണ്ടായതായി റിപ്പോർട്ട് ഇല്ലാത്തതിനാൽ ഫ്ളാറ്റ് ഉൾപ്പെടുന്ന പ്രദേശം മാത്രം കണ്ടെയ്ൻമെന്റ് സോണായി മാറ്റണമെന്ന് (മൈക്രോ കണ്ടെയ്ൻമെൻ്റ് ) സി.പി.എം തൃപ്പൂണിത്തുറ വെസ്റ്റ് ലോക്കൽ കമ്മിറ്റി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.