കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്നുപേരുടെ നില ഗുരുതരമാണെന്ന് നോഡൽ ഓഫീസർ വാർത്താക്കുറിപ്പിൽ അറിയിച്ചു. 59 വയസുള്ള ആലുവ എടത്തല സ്വദേശി കൊവിഡ് ന്യൂമോണിയ ബാധിച്ച് വെന്റിലേറ്ററിലാണ്. ഇദ്ദേഹത്തിന് പ്ലാസ്മ തെറാപ്പി, ടോസിലീസുമാബ് തുടങ്ങിയ സ്വാന്തന ചികിത്സകൾ നൽകിവരുന്നു. മുട്ടം സ്വദേശിയായ 53 വയസുകാരൻ ഐ.സി.യുവിലും 67 വയസുകാരനായ ആലുവ എൻ.എ.ഡി സ്വദേശി കൊവിഡ് ന്യൂമോണിയ ബാധിതനായി കൃത്രിമ ശ്വസനസഹായിലുമാണ്. ആലുവ സ്വദേശിയുടെ പ്രമേഹം അനിയന്ത്രിതമായി തുടരുന്നത് നില വഷളാക്കിയിട്ടുണ്ട്.