ആലുവ: കണ്ടെയ്ൻമെന്റ് സോൺ ആയതിനെ തുടർന്ന് ഭക്ഷ്യക്ഷാമം രൂക്ഷമായത് പരിഹരിക്കുന്നതിനായി ഉപാധികളോടെ ആലുവ ജനറൽ മാർക്കറ്റ് തുറന്നേക്കും. ഇത് സംബന്ധിച്ച് തീരുമാനിക്കുന്നതിനായി ഇന്ന് മന്ത്രി വി.എസ്. സുനിൽകുമാറിന്റെ സാന്നിദ്ധ്യത്തിൽ യോഗം നടക്കും. അൻവർ സാദത്ത് എം.എൽ.എ, കളക്ടർ എസ്.സുഹാസ്, റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് എന്നിവർ പങ്കെടുക്കും.