ആലുവ: ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ കീഴ്മാട് സ്വദേശിയായ ഡോക്ടർ ഉൾപ്പടെയുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടർക്ക് 26 വയസുകാരനാണ്. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി ഡോക്ടർ സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
ആലുവ മാർക്കറ്റ് ക്ലസ്റ്ററിൽ ഇന്നലെ15 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കീഴ്മാട് ക്ലസ്റ്ററിൽ നിന്നും സമ്പർക്കം വഴി 16 വയസുള്ള കീഴ്മാട് സ്വദേശിയ്ക്കും രോഗം പിടിപെട്ടു. ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റിലെ ജീവനക്കാരൻ 39 വയസുള്ള എടത്തല സ്വദേശിയ്ക്കും കോവിഡ് ബാധിച്ചു. മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ നേരത്തെ രോഗം സ്ഥിരീകരിച്ച ജീവനക്കാരന്റെ സമ്പർക്ക പട്ടികയിലുള്ള 38 വയസുള്ള ആലുവ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.