school-file
പായിപ്ര ഗവ: യു പി സ്കൂളിൽ എൽ.എസ്.എസ്,യു.എസ്.എസ് സ്കോളർഷിപ്പ് കിട്ടിയ കുട്ടികളുടെ വീടുകളിലെത്തി പഞ്ചായത്ത് മെമ്പർമാരായ പി എസ് ഗോപകുമാർ, നസീമ സുനിൽ ,അദ്ധ്യാപകർ എന്നിവർ ഉപഹാരം നൽകി ആദരിക്കുന്നു

മൂവാറ്റുപുഴ: പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ.എസ്.എസ്, യു. എസ് .എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം നേടിയ പായിപ്ര ഗവ.യുപി സ്കൂളിലെ കുട്ടികളെ അദ്ധ്യാപകരും ,പി.ടി.എ ഭാരവാഹികളും ജനപ്രതിനിധികളും ചേർന്ന് വീട്ടിലെത്തി ആദരിച്ചു. മുഹമ്മദ് ഈസ, ആദില ഷാഹുൽ ,ഫയാസ് അബ്ദുൾ റഷീദ്, തൻഹ മെഹ്റിൻ, ഫാത്തിമ മൈതീൻ, ജാസിം ജെഫ്രി എന്നിവർ എൽ.എസ്.എസ്.സ്കോളർഷിപ്പിനും കെ.കെ നായിറ യു.എസ്.എസ് സ്കോളർഷിപ്പിനും അർഹരായി.

പഞ്ചായത്ത് മെമ്പർമാരായ പി .എസ്. ഗോപകുമാർ , നസീമ സുനിൽ ,പി.ടി.എ പ്രസിഡന്റ് സിറാജ് മൂശാരി, നവാസ് പി എം, ഹെഡ്മിസ്ട്രസ് സി എൻ കുഞ്ഞുമോൾ, അദ്ധ്യാപകനായ കെ.എം.നൗഫൽ എന്നിവർ കുട്ടികളുടെ വീടുകളിലെത്തി ഉപഹാരങ്ങൾ നൽകി.