തൃപ്പൂണിത്തുറ: ഗുരുധർമ്മ പ്രചരണസഭ പിറവം മണ്ഡലം കമ്മറ്റിയുട ആഭിമുഖ്യത്തിൽ തെക്കൻ പറവൂർ പട്ടേൽ മെമ്മോറിയൽ യു.പി സ്കൂൾ വിദ്യാർത്ഥി പി.എം. അജയ് കൃഷ്ണയ്ക്ക് ഓൺലൈൺ പഠനത്തിനായി സ്മാർട്ട് ഫോൺ നൽകി. ഗുരുധർമമ പ്രചാരണ സഭ പിറവം മണ്ഡലം ചെയർമാൻ കാർത്തികേയനിൽ നിന്ന് സ്കൂൾ മാനേജർ പി.വി. സജീവ് ഫോൺ ഏറ്റുവാങ്ങി. ഹെഡ്മിസ്ട്രസ്സ് പ്രിയ, അദ്ധ്യാപകരായ ബിനിത, ശ്രീമോൾ, ഗുരുധർമ്മ സഭ പ്രവർത്തകരായ പാലാ ഷാജി, പി.കെ. ശിവദാസ്, ബാബുരാജ് എന്നിവർ പങ്കെടുത്തു.