പറവൂർ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാവക്കാട് ഗ്രാമസേവാസംഘത്തിലെ എണ്ണൂറോളം അംഗങ്ങൾക്ക് അരിയും പലവ്യഞ്ജനങ്ങളുമുള്ള ഭക്ഷ്യധാന്യ കിറ്റ് നൽകി. സംഘം പ്രസിഡന്റ് കെ.എൻ. സതീശൻ വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി എം.ആർ. അശോകൻ അദ്ധ്യക്ഷത വഹിച്ചു.