കോലഞ്ചേരി: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ബഡ്സ് സ്കൂൾ ഐക്കരനാട് പഞ്ചായത്തിലെ കടമറ്റത്ത് പ്രസിഡന്റ് കെ.കെ രാജു ഉദ്ഘാടനം ചെയ്തു. 14 വാർഡുകളിലുള്ള ഭിന്നശേഷിക്കാരായവരുടെ മാനസികവും ശാരീരികവുമായ വളർച്ച ലക്ഷ്യമാക്കിയാണ് സ്‌കൂൾ പ്രവർത്തിക്കുക. ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം ഉൾപ്പടെ 52 ലക്ഷം രൂപയാണ് നിർമ്മാണത്തിന് ചെലവഴിച്ചത്. ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സി.ഡി പത്മാവതി ,ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ഷിജി ശിവജി, പഞ്ചായത്തംഗങ്ങളായ എൻ.കെ വർഗീസ്, ജോസ് വി.ജേക്കബ്, മിനി സണ്ണി,സജി പൂത്തോട്ടിൽ, ജിഷ അജി, എൽസി ബാബു, ഷീജ അശോകൻ, എം.കെ. മനോജ്, പ്രൊഫ. എൻ.പി. വർഗീസ്, ടി. രമാഭായി, അനൂപ്, ബിനു കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.