കോലഞ്ചേരി: 'ഓണത്തിന് ഒരു മുറം പച്ചക്കറി ' എന്ന പദ്ധതിയുടെ ഭാഗമായി കാട് പിടിച്ചു കിടന്ന സ്വകാര്യ ഭൂമി വെട്ടി തെളിച്ച് കൃഷിയറിക്കി. വടയമ്പാടി വാർഡിലെ പ്രതിഭ കുടുംബശ്രീയുടെ കീഴിലുള്ള തളിര് സംഘകൃഷി ഗ്രൂപ്പാണ് ഭൂമി കൃഷിയോഗ്യമാക്കിയത്. തെങ്ങ് ,വാഴ, കപ്പ, പച്ചക്കറികൾ എന്നിവയാണ് കൃഷി ചെയുന്നത് . പഞ്ചായത്തംഗം ജോൺ ജോസഫ്, സി.ഡി.എസ് ചെയർപേഴ്‌സൺ ലത രാജു എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.കാർത്യായനി തങ്കപ്പൻ, സിമി അജയൻ, സുബി എബി, ലതിക ഷൈജു,രാധാമണി രവി, ബിന്ദു പുരുഷൻ ,ശ്രീജ രാജീവ് എന്നിവർ നേതൃത്വം നൽകി.