തൃപ്പൂണിത്തുറ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിന് നൂറുശതമാനം വിജയം. 52 പേരാണ് പരീക്ഷയെഴുതിയത്. 27 പേർക്ക് ഡിസ്റ്റിംഗ്ഷനും 14 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. 93 ശതമാനംം മാർക്ക് നേടിയ ഗൗരി കൃഷ്ണണയാണ് സ്കൂൾ ടോപ്പർ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലും സ്കൂൾ മികച്ച വിജയം നേടിയിരുന്നു. കൊവിഡ് മൂലം സ്കൂൾ തുറക്കുവാൻ വൈകിയപ്പോൾ ആദ്യമായി ഓൺലൈൻ ക്ലാസ് തുടങ്ങിയത് ഇവിടെയായിരുന്നു.