തൃക്കാക്കര : കളക്ടർ എസ്.സുഹാസ് ഫേസ്ബുക്കിൽ കുറിച്ചു. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റുകളിലേക്ക് ആവശ്യമായ ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും സംഭാവനയായി നൽകാൻ സഹകരണം അഭ്യർത്ഥിക്കുന്നു. തഹസിൽദാർമാരുടെ പേരും ഫോൺ നമ്പറും അവശ്യമുള്ള ഉപകരണങ്ങളുടെ വിവരങ്ങൾ സഹിതം ഇന്നലെയാണ് പോസ്റ്റിട്ടത്. കുറിപ്പ് ജനം ഏറ്റെടുത്തു. തൃക്കാക്കര നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ ജില്ലാതല സംഭരണ കേന്ദ്രങ്ങളിലേക്ക് സുന്നി യുവജന സംഘം ആദ്യമെത്തി. 150 ബെഡ്ഷീറ്റുകൾ അവർ കൈമാറി. മന്ത്രി വി.എസ് സുനിൽകുമാർ, ജില്ലാ കളക്ടർ എസ്. സുഹാസ് എന്നിവർ ചേർന്ന് സംഭാവന ഏറ്റുവാങ്ങി.

ജില്ലയിലെ സന്നദ്ധ പ്രവർത്തകരും സാമൂഹിക സാംസ്കാരിക രംഗത്തുള്ളവരും പിന്നാലെ സഹായവുമായി എത്തി. മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നത്. ജില്ലാ തലത്തിൽ ആവശ്യമായ വസ്തുക്കളുടെ സംഭരണത്തിന്റെയും വിതരണത്തിന്റെയും ചുമതല സർവേ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർക്കും താലൂക്ക് തലത്തിൽ തഹസിൽദാർമാർക്കുമാണ്. അവധി ദിവസങ്ങളിൽ ഉൾപ്പെടെ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ജില്ലാതല കളക്ഷൻ സെന്റർ പ്രവർത്തിക്കും. സാധനങ്ങളും ഉപകരണങ്ങളും താലൂക്ക് ഓഫീസുകളോടുചേർന്നു പ്രവർത്തിക്കുന്ന സംഭരണ കേന്ദ്രങ്ങളിലോ ജില്ലാതല സംഭരണ കേന്ദ്രത്തിലോ കൈമാറാം.

എഫ്.എൽ.ടി.സികളിലേക്ക് അടിയന്തരമായി ആവശ്യമുള്ള വസ്തുക്കൾ

കിടക്ക, ബെഡ്ഷീറ്റ്, തലയണ, പില്ലോ കവർ, തോർത്ത്, സ്റ്റീൽ പാത്രങ്ങൾ, സ്റ്റീൽ ഗ്ലാസുകൾ, ഇലക്ട്രിക് ഫാൻ, സ്പൂൺ, ജഗ് , മഗ് , ബക്കറ്റ്, സോപ്പ്, ഹാൻഡ് സാനിറ്റൈസർ, ചെറിയ ബിന്നുകൾ, പുതപ്പ്, കസേര, ബെഞ്ച്, സാനിറ്ററി പാഡുകൾ, ഡയപ്പർ, പേപ്പർ, പേന, മാസ്‌ക്, എമർജൻസി ലാമ്പ്, മെഴുകുതിരി, കുടിവെള്ളം, റെഫ്രിജറേറ്റർ, അഗ്‌നിശമന ഉപകരണങ്ങൾ, സർജിക്കൽ മാസ്‌ക്, പി. പി. ഇ കിറ്റ്, മടക്കാവുന്ന കട്ടിലുകൾ, എക്‌സ്‌റ്റെൻഷൻ ബോർഡ്.