കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിന്റെ പുതിയ മന്ദിരം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. വി.പി സജീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് ഒന്നര കോടി രൂപയും എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും മുടക്കിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്ല്യാട്ടേൽ, അരുൺ വാസു, അനു.ഇ വർഗീസ്, ലത സോമൻ, ഷൈനി കുര്യാക്കോസ്, നളിനി മോഹൻ, ഷൈജ അനിൽ, കെ.വി എൽദഏ, എം.ടി ജോയി തുടങ്ങിയവർ സംസാരിച്ചു.