കാലടി: കാഞ്ഞൂർ കിഴക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് സർക്കാരിന്റെ കെയർ ഹോം പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം നടത്തി. തൃക്കണിക്കാവ് പുത്തതൻപുരയ്ക്കൽ വീട്ടിൽ മറിയത്തിന് ആലുവ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എ. ചാക്കോച്ചൻ താക്കോൽ കൈമാറി. ബാങ്ക് പ്രസിഡന്റ് ടി.ഐ. ശശി അദ്ധ്യക്ഷനായി. ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ വർഗീസ്, തെക്കുംംഭാഗം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഉഷാകുമാരി, തിരുവൈരാണിക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. കലാധരൻ, കെ.പി. ശിവൻ, എം.ജി. ശ്രീകുമാർ, കെ.കെ. രാജേഷ്, സെക്രട്ടറി പി.എ. കാഞ്ചന എന്നിവർ പങ്കെടുത്തു.