പെരുമ്പാവൂർ:എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയന്റെ സ്ഥാപക നേതാവ് ഇ. വി കൃഷ്ണന്റെ അനുസ്മരണ ദിനത്തിൽ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ നിർവഹിച്ചു.യൂണിയന്റെ കീഴിലുള്ള 74 ശാഖകളിലെ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് വിതരണം ചെയ്തത്.ചടങ്ങിൽ കൺവീനർ സജിത് നാരായണൻ,കമ്മിറ്റി അംഗം എം. എ. രാജു, യൂത്ത് മൂവ്‌മെന്റ് കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.