കിഴക്കമ്പലം: മോറക്കാല സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകരും,അനദ്ധ്യപകരും ചേർന്ന് ഓൺലൈൻ പഠന സൗകര്യമില്ലാത്ത 11 വിദ്യാർത്ഥികൾക്ക് ടിവി നൽകി. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ വിതരണോദ്ഘാടനം നിർവഹിച്ചു.മാനേജർ ജോർജ് അബഹാം അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ പി.വി ജേക്കബ്, ഹെഡ്മാസ്റ്റർ ജോസ് മാത്യു, പി.ടി.എ വൈസ് പ്രസിഡന്റ് ഹയറുന്നിസ,സ്റ്റാഫ് സെക്റട്ടറി റെജി വർഗീസ് എന്നിവർ സംസാരിച്ചു.