punerjani-home-
പുനർജനി പദ്ധതിയിൽ കോട്ടുവള്ളി കൈതാരത്ത് വിജി പ്രബിനും കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു

പറവൂർ: പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന ഏഴ് വീടുകളുടെ തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. കോട്ടുവള്ളി പഞ്ചായത്തിൽ നാലും വരാപ്പുഴ, ഏഴിക്കര, പുത്തൻവേലിക്കര പഞ്ചായത്തുകളിൽ ഒന്നുവീതം വീടുകളുമാണ് നിർമ്മിക്കുന്നത്. റോട്ടറി ഡിസ്ട്രിക്ട്, ആസ്റ്റർ ഹോംസ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് നിർമ്മാണം പൂർത്തിയാക്കുന്നത്. വരാപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മുഹമ്മദ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട്, പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു, ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ മാനേജർ ലത്തീഫ് കാസിം, അസിസ്റ്റന്റ് മാനേജർ അബ്ദുൽ സലാം മൂപ്പൻ, പഞ്ചായത്ത് അംഗങ്ങങ്ങളായ എൽസമ്മ ജോയ്, വി.എച്ച്. ജമാൽ, ബിജു പുളിക്കൽ, രാധാകൃഷ്ണൻ, എം.എസ്. റെജി, കെ.ഡി. വിൻസെന്റ് തുടങ്ങിയവർ പങ്കെടുത്തു.