kklm
മെഡിക്കൽ ഓഫീസർ ഡോ. മോഹൻദാസ് മുത്തലപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.പി. ജോസഫിൽ നിന്നുംപ്രതിരോധ സാമഗ്രികൾ ഏറ്റുവാങ്ങുന്നു

ഇലഞ്ഞി: ഇലഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മുത്തലപുരം സർവീസ് സഹകരണബാങ്ക് മാസ്കുകളും ഫെയ്സ് ഷീൽഡുകൾ,കൈയുറകൾ, സാനിറ്റൈസർ , പി.പി.ടി കിറ്റുകൾ എന്നിവ കൈമാറി. ഇലഞ്ഞി ഗവ. ഹോസ്പിറ്റലിൽ വച്ച് നടന്ന ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. മോഹൻദാസ് മുത്തലപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.പി ജോസഫിൽ നിന്നും ഉപകരണങ്ങൾ ഏറ്റുവാങ്ങി.വൈസ് പ്രസിഡന്റ് ഡോ. സിന്ധു തമ്പി , ബാങ്ക് ഭരണസമതി അംഗം കെ.ജെ മാത്യൂസ്, സെക്രട്ടറി സാജു ജോസഫ് , ഡോ.ജിൻസ് ജോയി, ഹെഡ് നേഴ്സ് സിന്ധു ,ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.