കൂത്താട്ടുകുളം: കർഷക സംഘം കൂത്താട്ടുകുളം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടയാർ കോതോടം പാടശേഖരത്തിലെ 3.5 ഏക്കർ സ്ഥലത്ത് നെൽകൃഷി ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ പങ്കാളിയാകുന്നതിന്റെ ഭാഗമായാണ് കർഷക സംഘം കൃഷി ആരംഭിച്ചത്. വിത്ത് വിതച്ചുകൊണ്ട് സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് കൃഷി ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ പ്രസിഡന്റ് ജോഷി സ്കറിയ, ലോക്കൽ സെക്രട്ടറി എം ആർ സുരേന്ദ്രനാഥ്‌, നഗരസഭാ ഉപാദ്ധ്യക്ഷ വിജയ ശിവൻ, സണ്ണി കുര്യാക്കോസ്, സി എൻ പ്രഭകുമാർ, ഫെബിഷ് ജോർജ്, പി കെ ജോർജ് എന്നിവർ പങ്കെടുത്തു.