കൊച്ചി: കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിലിന്റെ സാമൂഹ്യദർശനങ്ങൾ ഉൾക്കൊള്ളുന്ന 31 കത്തുകളുടെ സമാഹാരം 'അനുഭവങ്ങൾ അനുധ്യാനങ്ങൾ' ഇന്ന് പ്രകാശിപ്പിക്കും. എറണാകുളം പി.ഒ.സിയിൽ വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ കെ.സി.ബി.സി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം നിർവഹിക്കും. ജസ്റ്റിസ് സുനിൽതോമസ് ആദ്യകോപ്പി സ്വീകരിക്കും. കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി അദ്ധ്യക്ഷത വഹിക്കും. ഫാ. വർഗീസ് വള്ളിക്കാട്ട്, ഫാ. ഫ്രാൻസിസ് സേവ്യർ എന്നിവർ പങ്കെടുക്കും.