വൈപ്പിൻ : പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ചവിജയം കൈവരിച്ച ബാങ്ക് അംഗങ്ങളുടെ മക്കൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങൾക്ക് തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം ബാങ്ക് ഹെഡ് ഓഫീസിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 24 നകം ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പള്ളിപ്പുറം പഞ്ചായത്ത്
റസി.അപ്പെക്‌സ് കൗൺസിൽ വിദ്യാഭ്യാസ പുരസ്‌കാരം നൽകുന്നു. പഞ്ചായത്തിലെ റസിഡൻസ് അസോസിയേഷനുകളിൽ പെട്ട അർഹരായ വിദ്യാർത്ഥികൾ ഇതിനായിട്ടുള്ള അപേക്ഷ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ ശൂപാർശ സഹിതം 25 നകം എത്തിക്കണം. ഫോൺ: 9495218688.