കാലടി: ശങ്കര കോളേജിലെ പൂർവവിദ്യാർത്ഥി സംഘടന ഓൺലൈൻ പoനത്തിനുവേണ്ടി പതിനഞ്ച് വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി. ആദിശങ്കര മാനേജിംഗ് ഡയറക്ടർ അഡ്വ. കെ. ആനന്ദ്, പ്രിൻസിപ്പൽ ഡോ. എ. സുരേഷ്. സി.ഇ.ഒ പ്രൊഫ.സി.പി. ജയശങ്കർ, ഡോ. പ്രീതി നായർ എന്നിവർ ചേർന്ന് ഫോൺ ഏറ്റുവാങ്ങി. പൂർവവിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി അഡ്വ. എം.വി. പ്രദീപ്, ബാലൂ ജി നായർ, തോമസ് പടയാട്ടിൽ, കെ.ടി. സലീം എന്നിവർ പങ്കെടുത്തു.