പെരുമ്പാവൂർ: അശമന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ജീവനക്കാർക്ക് മുഖാവരണം നൽകി. ബാങ്ക് പ്രസിഡന്റ് ഷാജിസരിഗ ഡി.ടി.ഒ. കെ.വി. അജിയ്ക്ക് മുഖാവരണം കൈമാറി. ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കൃഷ്ണൻ നമ്പൂതിരി, ബോർഡ് അംഗം ഇ.എം. ശങ്കരൻ, ഗണേശ്, ശ്രീജിത്ത്, പി.എം. ബിനു എന്നിവർ സംസാരിച്ചു.