adukkala
കൂടാലപ്പാട് സെന്റ് ജോർജ് എൽ.പി.സ്‌കൂൾ അടുക്കള കെട്ടിടത്തിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. നിർവഹിക്കുന്നു

പെരുമ്പാവൂർ: കൂടാലപ്പാട് സെന്റ് ജോർജ് എൽ.പി.സ്‌കൂൾ അടുക്കള കെട്ടിടത്തിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. നിർവഹിച്ചു. എം.എൽ.എ. ഫണ്ടിൽ നിന്നും അനുവദിച്ച 5.50 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടത്തിന്റ നിർമ്മാണം പൂർത്തികരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് രമ ബാബു അദ്ധ്യക്ഷത വഹിച്ചു. ഫാ. വർഗീസ് പൈനുങ്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, ഫാ. നിതിൻ അയിരുകാട്ട്, മനോജ് മൂത്തേടൻ, ടി.ആർ. പൗലോസ്, ക്‌ളീറ്റസ് തോമസ്, സാബു ആന്റണി, കെ.പി. പൈലി, പ്രധാനാധ്യാപിക അമ്പിളി, ഷൈൻ ഐപ്പ് എന്നിവർ സംസാരിച്ചു.