sslc
എസ്.എസ്. എൽ.സി.പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ കുമ്പളം തണ്ണിക്കോട്ട് സാന്ദ്ര സണ്ണിക്ക് എ.ഐ.യു.ഡബ്ലു.സി.കുമ്പളം മണ്ഡലം കമ്മിറ്റിയുടെ പുരസ്കാരം ജില്ലാ പ്രസിഡന്റ് കെ.എക്സ്.സേവ്യർ സമ്മാനിക്കുന്നു

കുമ്പളം: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് കരസ്ഥമാക്കിയ കുമ്പളം തണ്ണിക്കോട്ട് സാന്ദ്ര സണ്ണിക്ക് ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് (എ.ഐ.യു.ഡബ്ലു.സി} കുമ്പളം മണ്ഡലം കമ്മിറ്റിയുടെ പുരസ്കാരം ജില്ലാ പ്രസിഡന്റ് കെ.എക്സ്. സേവ്യർ സമ്മാനിച്ചു. ജില്ലാ സെക്രട്ടറി എൻ.പി. മുരളീധരൻ, നിയോജക മണ്ഡലം പ്രസിഡന്റ് ജോണി പയ്യപ്പള്ളി, സഖറിയ കാട്ടിക്കാരൻ, സനൂപ് മുരളീധരൻ, ഷഫീർ എന്നിവർ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് ഒഎ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജെയ്സൺ ജോൺ സ്വാഗതവും സണ്ണി തണ്ണിക്കോട്ട് നന്ദിയും പറഞ്ഞു.