ആലുവ: കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ 20നും 21നും കർക്കടക വാവുബലി തർപ്പണവും ദർശനവും ഉണ്ടായിരിക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറിയിച്ചു.
# അദ്വൈതാശ്രമത്തിൽ
ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന് കീഴിലുള്ള ആലുവ അദ്വൈതാശ്രമത്തിൽ കർക്കടക വാവുബലി തർപ്പണവും ദർശനവും ഉണ്ടായിരിക്കില്ലെന്ന് സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അറിയിച്ചു.