മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിൽ കൊവിഡ് കെയർ പ്രവർത്തനങ്ങൾക്കായി സ്റ്റാഫ് നഴ്‌സ്, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്‌സിന് ബി.എസ്.സി.നഴ്‌സിംഗും (2020 ജനുവരി 1ന് ) 22 നും 40 നും ഇടയിൽ പ്രായവുമാണ് യോഗ്യത. ക്ലീനിംഗ് സ്റ്റാഫിന് 40 വയസിന് താഴെയുളള 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളള പുരുഷന്മാരും, വനിതകളുമാണ് അപേക്ഷിക്കേണ്ടത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ വെളളപേപ്പറിൽ പൂരിപ്പിച്ച അപേക്ഷയും വാഡ്‌സാപ്പ് ഉളള മൊബൈൽ നമ്പറും ഉൾപ്പടെയുളള വിശദമായ ബയോഡേറ്റയും ഈമാസം 22 ന് വൈകിട്ട് അഞ്ചിന് മുമ്പായി phcmarady@gmail.com എന്ന ഈമെയിൽ വിലാസത്തിൽ അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.