വരാപ്പുഴ: ആലങ്ങാട് പഞ്ചായത്ത് പരിധിയിലെ 20, 21 വാർഡ് ഉൾപ്പെടുന്ന കരിങ്ങാംതുരുത്ത് പ്രദേശങ്ങൾ കണ്ടെയ്മെന്റ് സോണാക്കിയതോടെ ജാഗ്രത കർശനമാക്കി. ആലങ്ങാട് - കോട്ടുവള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തത്തപ്പിള്ളി പാലം അടച്ചു. പൊലീസും ആരോഗ്യവകുപ്പും ചേർന്ന് ഈ രണ്ട് വാർഡുകളിലേയും റോഡുകൾ ബാരിക്കേഡുകൾ കൊണ്ടും മറ്റും അടച്ചു. കൊങ്ങോർപ്പിള്ളി - പാനായിക്കുളം മെയിൻ റോഡും നേരത്തെ തന്നെ അടച്ചിരുന്നു. ആലങ്ങാട് പഞ്ചായത്തിൽ ഇപ്പോൾ ആകെ നാല് വാർഡുകളാണ് കണ്ടെയ്മെന്റ് സോണിൽ ഉൾപ്പെട്ടിട്ടുള്ളത്. വാർഡ് ഏഴ്, പന്ത്രണ്ട് വാർഡുകളാണ് നേരത്തെ കണ്ടെയ്മെന്റ് സോണാക്കിയിരുന്നു. രണ്ട് വാർഡുകളിലുമായി ഏഴ് പേർ കൊവിഡ് ചികിത്സയിലുണ്ട്.