കോലഞ്ചേരി: കുന്നത്തുനാട് പഞ്ചായത്തിലെ 7ാം വാർഡിൽ ഡെങ്കിപനി പടരുന്നു. ഗുരുതരമായി പനി ബാധിച്ച് മൂന്നു പേർ ഇതിനോടകം വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. പനി പടരുന്ന വിവരമറിയിച്ചിട്ടും പഞ്ചായത്ത് അധികൃതരോ, ആരോഗ്യ വകുപ്പോ തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. പെരിയാർ വാലി കനാലിനോട് ചേർന്ന പ്രദേശത്ത് പനി പടരുന്നത് മേഖലയിൽ ഭീതി പടർത്തിയിട്ടുണ്ട്. അറവു മാലിന്യങ്ങളടക്കം കനാലിൽ തങ്ങി നില്ക്കുന്ന മാലിന്യ ശേഖരങ്ങൾ നീക്കം ചെയ്യാനുമായിട്ടില്ല. കൊവിഡ് പ്രതിരോധത്തിൽ മുന്നേറുമ്പോൾ, പകർച്ച വ്യാധികൾ തടയുന്ന പ്രവർത്തനങ്ങൾ പാടെ മറക്കുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.