ആലുവ: ആലുവ മുനിസിപ്പൽ ടൗൺ ഹാളും യു.സി കോളേജ് ടാഗോർ ഹാളും കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്ററാക്കും. ടൗൺഹാളിൽ 60 കിടക്കകളും യു.സിയിൽ 100 കിടക്കുകളും ഒരുക്കാനാണ് തീരുമാനം. ടൗൺ ഹാൾ സ്ത്രീകൾക്കായിരിക്കും.

ജില്ലാ ചാർജ്ജുള്ള സബ് കളക്ടർ ജെറോമിക് ജോർജ്ജ്, സബ് കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, അസി: കളക്ടർ രാഹുൽ കൃഷ്ണ ശർമ്മ, എൻ.എച്ച്.എം ജില്ലാ പ്രോഗാം മാനേജർ ഡോ: മാത്യൂസ്സ് നുമ്പേലി, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജെറോം മൈക്കിൾ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എം.ഐ. സിറാജ്, അഖിൽ ജിഷ്ണു എന്നിവർ പങ്കെടുത്തു.