ബി.എഡ്. പരീക്ഷ 22 മുതൽ:

താമസിക്കുന്ന ജില്ലയിൽ എഴുതാം

നാലാം സെമസ്റ്റർ ബി.എഡ്. പരീക്ഷ 22, 24, 27 തീയതികളിൽ നടക്കും. പരീക്ഷ കേന്ദ്രം മാറ്റത്തിന് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് താമസിക്കുന്ന ജില്ലയിൽ പരീക്ഷ എഴുതാം. കോവിഡ് 19 വ്യാപനം മൂലം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പരീക്ഷ നടത്താൻ സാധിക്കില്ല. തിരുവന്തപുരം, കൊല്ലം ജില്ലകൾ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് മാതൃസ്ഥാപനത്തിൽ പരീക്ഷയ്ക്ക് ഹാജരാകാം. ഈ ജില്ലകളിൽ പരീക്ഷയെഴുതാൻ സാധിക്കാത്തവർക്ക് മറ്റൊരു അവസരം നൽകും. ജില്ല, പരീക്ഷ കേന്ദ്രങ്ങൾ എന്ന ക്രമത്തിൽ ചുവടെ.

ആലപ്പുഴ: ഫാ. പോരുകര മെമ്മോറിയൽ ട്രെയിനിംഗ് കോളജ് ചമ്പക്കുളം, പത്തനംതിട്ട: സെന്റ് മേരീസ് ട്രെയിനിംഗ് കോളജ് തിരുവല്ല, കോട്ടയം: മൗണ്ട് കാർമൽ ട്രെയിനിംഗ് കോളജ് കോട്ടയം, ഇടുക്കി (രണ്ടു കേന്ദ്രങ്ങൾ): 1, എസ്.എൻ.ഡി.പി. യോഗം ടീച്ചർ ട്രെയിനിംഗ് കോളജ് അടിമാലി 180011003407, 180011003654, 180011003675, 180011002945, 180011001559, 180011004061, 180011004069, 180011004096, 180011004465, 180011004501, 180011002449 എന്നീ രജിസ്റ്റർ നമ്പരുകാർ, 2. ജെ.പി.എം. ബി.എഡ്. കോളജ് ലബ്ബക്കട 180011001956, 180011003655, 180011002808, 180011003002, 180011003019, 180011003027, 180011004457, 180011002409, 180011002422, 180011002426, 180011002428, 180011002429 എന്നീ രജിസ്റ്റർ നമ്പരുകാർ, എറണാകുളം: സഹോദരൻ അയ്യപ്പൻ മെമ്മോറിയൽ ബി.എഡ്. കോളജ് പൂത്തോട്ട, തൃശൂർ: ഗവൺമെന്റ് ബി.എഡ്. കോളേജ്, തൃശൂർ, പാലക്കാട്: ഗവൺമെന്റ് വിക്‌ടോറിയ കോളജ്, പാലക്കാട്, മലപ്പുറം: ഗവൺമെന്റ് കോളജ് മലപ്പുറം, കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജ്, വയനാട്: ഗവൺമെന്റ് കോളജ് കൽപ്പറ്റ, കണ്ണൂർ: വി.കെ. കൃഷ്ണമേനോൻ മെമ്മോറിയൽ ഗവൺമെന്റ് വിമൺസ് കോളേജ്, കാസർഗോഡ്: ഗവൺമെന്റ് കോളേജ് കാസർഗോഡ്, ലക്ഷദ്വീപ്: കവരത്തി ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.

പ്രത്യേക പരീക്ഷ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതുന്നവർ മാതൃസ്ഥാപനത്തിൽനിന്ന് ഇമെയിൽ മുഖേന ഹാൾടിക്കറ്റുകൾ കൈപ്പറ്റി, ഫോട്ടോപതിച്ച തിരിച്ചറിയൽ രേഖ സഹിതം പരീക്ഷയ്ക്ക് ഹാജരാകണം. പരീക്ഷ കേന്ദ്രം മാറ്റത്തിന് അപേക്ഷിച്ചവർക്ക് മാതൃസ്ഥാപനത്തിലും പരീക്ഷയെഴുതാം. വിവിധ മേഖലകളിൽ കണ്ടെയിന്റ്‌മെന്റ് സോണുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആലുവ സെന്റ് സേവ്യേഴ്‌സ് ട്രെയിനിംഗ് കോളജിലെ വിദ്യാർത്ഥികൾ അങ്കമാലി ഓക്‌സീലിയം ട്രെയിനിംഗ് കോളേജിലും എറണാകുളം സെന്റ് ജോസഫ്‌സ് ട്രെയിനിംഗ് കോളേജിലെ വിദ്യാർത്ഥികൾ പൂത്തോട്ട സഹോദരൻ അയ്യപ്പൻ മെമ്മോറിയൽ ബി.എഡ്. കോളജിലും തിരുവല്ല ടൈറ്റസ് സെക്കൻഡ് ട്രെയിനിംഗ് കോളേജിലെ വിദ്യാർത്ഥികൾ തിരുവല്ല സെന്റ് മേരീസ് ട്രെയിനിംഗ് കോളേജിലും പരീക്ഷയെഴുതണം.

പരീക്ഷ കേന്ദ്രം മാറ്റം

തിരുവല്ല മാക്ഫാസ്റ്റ് കോളജിൽ നടന്നുവന്ന നാലാം സെമസ്റ്റർ പി.ജി. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ 22,24,27 തീയതികളിൽ നടക്കുന്ന പരീക്ഷകൾ തിരുവല്ല മാർത്തോമാ കോളജിൽ എഴുതണം.

പരീക്ഷ ഫലം

മൂന്ന്, നാല് സെമസ്റ്റർ എം.എ. ഇസ്ലാമിക് ഹിസ്റ്ററി(പ്രൈവറ്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എ. ഇക്കണോമികസ് (സി.എസ്.എസ്‌റഗുലർ, ബെറ്റർമെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ ഓൺലൈനായി അപേക്ഷിക്കാം.

സൂക്ഷ്മപരിശോധന

ഒന്നാം സെമസ്റ്റർ എം.കോം(റഗുലർ) പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ 23, 24 ദിവസങ്ങളിൽ സർവകലാശാല അസംബ്ലി ഹാളിൽ ഹാൾടിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം എത്തണം.

എം.ഫിൽ കെമിസ്ട്രി

സ്‌കൂൾ ഒഫ് കെമിക്കൽ സയൻസസിൽ എം.ഫിൽ കെമിസ്ട്രിക്ക് പട്ടികജാതി വിഭാഗത്തിൽ രണ്ടു സീറ്റൊഴിവുണ്ട്. യോഗ്യരായവർ 0481 2731036 എന്ന ഫോൺ നമ്പരിലോ office.scs@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 21ന് ഉച്ചകഴിഞ്ഞ് രണ്ടിനകം ബന്ധപ്പെടണം.

എം.ഫിൽ എജ്യുക്കേഷൻ

സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിലെ എം.ഫിൽ എജ്യുക്കേഷൻ പ്രോഗ്രാമിൽ ജനറൽ വിഭാഗത്തിൽ രണ്ടു സീറ്റൊഴിവുണ്ട്. ഫോൺ: 0481 2731042.