മൂവാറ്റുപുഴ: കൊവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ നിർദേശം കൂടി കണക്കിലെടുത്ത് മൂവാറ്റുപുഴ ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തിൽ കർക്കടക ബാവുബലി തർപ്പണ ചടങ്ങുകൾ ഉണ്ടായിരിക്കില്ലെന്ന് എസ്.എൻ.ഡി.പി യോഗം മൂവാറ്രുപുഴ യൂണിയൻ സെക്രട്ടറി ഇൻ ചാർജ് അഡ്വ. എ.കെ. അനിൽൽകുമാർ, ക്ഷേത്രകമ്മറ്റി കൺവീനർ പി.വി. അശോകൻ എന്നിവർ അറിയിച്ചു. വഴിപാട് നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ 9447508634, 9400082455 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.