മൂവാറ്റുപുഴ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർക്കടക വാവിന് വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിൽ ബലിതർപ്പണമുണ്ടാകില്ല. നമസ്ക്കാരം, കൂട്ടനമസ്ക്കാരം തുടങ്ങിയ വഴിപാടുകൾക്ക് രാവിലെ 5.30 മുതൽ 7.30വരെയും വൈകിട്ട് 5.30മുതൽ രാത്രി 7.30വരെയും ക്ഷേത്രം വഴിപാട് കൗണ്ടറിൽ ചീട്ടാക്കാമെന്ന് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി അറിയിച്ചു.