മൂവാറ്റുപുഴ: മൂവാറ്റുപുഴ ലയൺസ് ക്ലബ്ബിലെ ലേഡീസ് ഫോറം അംഗങ്ങളുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മൂവാറ്റുപുഴ ആയുർവേദ ആശുപത്രിയിൽ തെർമൽ സ്കാനർ നൽകി. മുൻ ജില്ല ലയൺസ് ബോർഡ് പ്രസിഡന്റ് ലിസ മുണ്ടക്കൽ നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരനു ആശുപത്രിയിൽ നടന്ന ചടങ്ങിൽ തെർമൽ സ്കാനർ കൈമാറി. നഗരസഭ കൗൺസിലർ പി.എസ്. വിജയകുമാർ, ക്ലബ്ബ് പ്രസിഡന്റ് അഡ്വ. വിജു ചക്കാലക്കൻ, സെക്രട്ടറി സ്മിത്ത് പാലപ്പുറം, ട്രഷറർ ബിജു തോമസ്, റീജിയണൽ മുൻ ചെയർപേഴ്സൻ മാരായ സുനിൽകുമാർ പി.ജി, ബാലചന്ദ്രൻ നായർ , ലയൺസ് ബോർഡ് പ്രവർത്തകരായ നീന സജീവ് , സിന്ധു വിജു,സി.എം.ഒ ഡോ.അജിത് തുടങ്ങിയവർ പങ്കെടുത്തു.