sndp
തൃശൂരിൽ വച്ച് നടന്ന ഏകാത്മകം മോഹിനിയാട്ടത്തിൽ പങ്കെടുത്ത രമ്യക്ക് യൂണിയൻ പ്രസിഡന്റ് അജി നാരായണൻ ഗിന്നസ് സർട്ടിഫിക്കറ്റ് നൽകുന്നു

കോതമംഗലം: എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ തൃശൂരിൽ വച്ച് നടന്ന ഗിന്നസ് ബുക്കിൽ ഇടം നേടിയ ഏകാത്മകം മോഹിനിയാട്ടത്തിൽ പങ്കെടുത്ത നർത്തകിമാർക്കുള്ള ഗിന്നസ് സർട്ടിഫിക്കറ്റിന്റെ വിതരണോദ്ഘാടനം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ നിർവഹിച്ചു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ പരിശീലകരടക്കം ആറ് പേർക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.മറ്റുള്ളവർക്ക് നാളെ (തിങ്കൾ) മുതൽ ഓഫീസ് പ്രവർത്തി സമയത്ത് നൽകും.ചടങ്ങിൽ യൂണിയൻ സെക്രട്ടറി പി.എ.സോമൻ, വൈസ് പ്രസിഡന്റ് കെ.എസ് ഷിനിൽകുമാർ, ബോർഡ് അംഗം സജീവ് പാറയ്ക്കൽ, കൗൺസിൽ അംഗങ്ങളായ പി.വി.വാസു, ടി.ജി. അനി, എം.വി.രാജീവ്, വിജയൻ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി എം.ബി തിലകൻ, വനിതാ സംഘം സെക്രട്ടറി മിനി രാജീവ് തുടങ്ങിയവർ പങ്കെടുത്തു.